28 March Thursday

സ്വർണക്കടത്ത്: നെടുമ്പാശേരിയിൽ എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

നെടുമ്പാശേരി > അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് വിഭാഗം പിടികൂടി. ബഹ്‌റൈൻ - കോഴിക്കോട് - കൊച്ചി വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാരൻ വയനാട് സ്വദേശി ഷാഫിയാണ് അറസ്‌റ്റിലായത്. ഇയാളിൽനിന്ന്‌ 1487 ഗ്രാം സ്വർണമിശ്രിതം പിടിച്ചെടുത്തു. ഇതിന് 70 ലക്ഷത്തോളം വില വരും. കൈകളിൽ സ്വർണം ചുറ്റി ഷർട്ടിന്റെ കൈ താഴേക്ക്‌ ഇറക്കിയിട്ട്‌  ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാനായിരുന്നു ശ്രമം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top