16 April Tuesday

കരിപ്പൂരിൽ യാത്രക്കാരനിൽനിന്നും വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


മലപ്പുറം> ഒമാനില്‍  നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നും 1072  ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തു.  കോഴിക്കോട്  ഈങ്ങാപുഴ  സ്വദേശി കരീം (48) ആണ് പിടിയിലായത്.

സ്വർണമിശ്രിതം 4  കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍   ഒളിപ്പിച്ച് കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം  വിമാനത്താവളത്തിന്‌  പുറത്തിറങ്ങിയ കരീമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത്  ദാസ് IPS ന് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തില്‍  പോലീസ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിന് ശേഷം ആശുപത്രിയിലെത്തിച്ച്  പരിശോധന നടത്തിയപ്പോഴാണ് 4  കാപ്സ്യൂളുകള്‍ കണ്ടെത്തിയത്. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ്  പിടികൂടുന്ന 20-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top