18 September Thursday

ജ്വല്ലറി തട്ടിപ്പ്: ബിജെപി, ലീഗ് നേതാക്കളുടെ കൊച്ചിയിലെ കൂടിക്കാഴ്ച്ചയില്‍ ദുരൂഹത

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

മലപ്പുറം> കാസര്‍കോടുനിന്നുള്ള മുസ്ലിംലീഗ് നേതാവും ബിജെപിയുടെ സംസ്ഥാന നേതാവും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയതില്‍ ദുരൂഹത. കാസര്‍കോട് ലീഗ് എംഎല്‍എയുടെ ജ്വല്ലറി തട്ടിപ്പുകേസില്‍ മധ്യസ്ഥനായ നേതാവാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.

 ബിജെപിയെ ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധാനം ചെയ്യുന്ന കൊച്ചിയിലെ   നേതാവുമായായിരുന്നു
എറണാകുളത്തെ  കൂടിക്കാഴ്ച. ബിജെപിയല്ല മുഖ്യ ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം പുറത്തുവന്നതും സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന ആരോപണവും ശക്തമായ സാഹചര്യത്തില്‍ നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.

ഖമറുദ്ദീന്‍ എംഎല്‍എയുടെ സ്വര്‍ണതട്ടിപ്പ് കേസും ചര്‍ച്ചയായതായി അറിയുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top