24 April Wednesday

സ്വർണക്കടത്ത് കേസിൽ വിദേശത്തുള്ളവരെ ചോദ്യം ചെയ്യണം; പറ്റുന്നില്ലങ്കിൽ അക്കാര്യം തുറന്നുപറയണം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Sep 20, 2020

തിരുവനന്തപുരം > സർണക്കടത്തുമായി ബന്ധപ്പെട്ട്‌ വിദേശത്തുള്ളവരെ ചോദ്യംചെയ്യാൻ അന്വേഷണസംഘംതന്നെ നടപടി സ്വീകരിക്കേണ്ടതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പറ്റുന്നില്ലങ്കിൽ അക്കാര്യം അവർ തുറന്നുപറയണം. അത്തരം ആളുകളിൽനിന്ന്‌ തെളിവെടുക്കണമെന്നുതന്നെയാണ്‌ നാട്‌ കരുതുന്നത്‌. കോൺസുലേറ്റിൽ ഉള്ളവരെ ചോദ്യംചെയ്യണ്ടതുതന്നെയാണ്‌. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകേണ്ടതുണ്ട്‌.

സംസ്ഥാനത്ത്‌ സ്‌ത്രീസുരക്ഷ നല്ലരീതിയിൽത്തന്നെ നിലനിൽക്കുന്നുണ്ടെന്നും അതിക്രമങ്ങൾക്കെതിരെ സ്വാഭാവികമായും കർക്കശമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖം നോക്കാതെയുള്ള നടപടിയാണ്‌ എല്ലാ ഘട്ടത്തിലും സ്വീകരിച്ചിട്ടുള്ളത്‌. എല്ലാക്കാലത്തും സ്‌ത്രീകളുടെ സംരക്ഷണത്തിനായി നിലകൊണ്ട പാർടിയാണ്‌ സിപിഐ എം. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നതിന്‌ പാർടി മുന്നിൽനിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചോദ്യത്തോട്‌ പ്രതികരിച്ചു.

തീവ്രവാദവുമായി ബന്ധമുള്ളവരെ അറസ്റ്റ്‌ ചെയ്യുന്നത്‌ നാട്ടിൽ പതിവുള്ള കാര്യമല്ല. അത്‌ പിന്നീട്‌ വ്യക്തമാകേണ്ടതാണെന്നും‌ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top