25 April Thursday

സ്വര്‍ണക്കടത്ത്: അറസ്റ്റിലായവരില്‍ കൈവെട്ട് കേസ് പ്രതിയും; പോപ്പുലർ ഫ്രണ്ടുകാരനടക്കം 6പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

തിരുവനന്തപുരം> തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ബാഗ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയില്‍നിന്ന് എന്‍.ഐ.എ. സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.    ഇതില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദലി ഇബ്രാഹിം അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പിടിയിലായ കെ.ടി. റമീസില്‍നിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ബാഗ് കടത്താനും കള്ളക്കടത്തിന് കൂട്ടു  നില്‍ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വ്യക്തമാക്കി.  റമീസില്‍ നിന്ന് സ്വര്‍ണം വാങ്ങി വിവിധ ഇടങ്ങളില്‍ വിതരണം ചെയ്തത് മുഹമ്മദ് ഇബ്രാഹിമും മുഹമ്മദ് അലിയും ചേര്‍ന്നാണ്.

  ഇതോടെ ഒരാഴ്ചക്കിടെ 6 പേരാണ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായത്. സ്വപ്ന, സന്ദീപ്, സരിത്ത്, ജലാല്‍, കെടി റമീസ്, മുഹമ്മദ് അലി, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് ഷാഫി, സെയ്ദലവി, പിടി അബ്ദു എന്നീ 10 പേരെയാണ് എന്‍ഐഎ ഇതുവരെ അറസ്റ്റിലായത്

പിടിയിലായവരുടെ  വീടുകളില്‍ പരിശോധന നടന്നു. രണ്ട് ഹാര്‍ഡ് ഡിസ്‌കും പ്രധാന രേഖകളും കണ്ടെത്തു.   സ്വര്‍ണക്കടത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്ന സൂചനയും എന്‍ഐയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top