20 April Saturday

കോയമ്പത്തൂർ വിമാനത്താവളംവഴി സ്വർണക്കടത്ത്‌; പെരിന്തൽമണ്ണയിൽ രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

പെരിന്തൽമണ്ണ > പെരിന്തൽമണ്ണയിൽ ഒരു കിലോ സ്വർണവുമായി 2 പേർ പൊലീസിന്റെ പിടിയിലായി. കാസർഗോഡ് സ്വദേശി വസീമുദ്ദീൻ, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ്‌ പിടിയിലായത്‌. ഇന്നലെ രാത്രി രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ താഴേക്കോട് കാപ്പുമുഖത്ത് വച്ചാണ് സി.ഐ അലവി, എസ്.ഐ യാസറും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്.



യുഎഇയിൽ നിന്നും കോയമ്പത്തൂരിൽ വിമാനമിറങ്ങിയ വസീമുദ്ദീനെ മുഹമ്മദ് സാലി കോയമ്പത്തൂർ പോയി കാറിൽ കൂട്ടികൊണ്ട് വരുമ്പോഴാണ് താഴേക്കോട് കാപ്പുമുഖത്ത് വച്ച് പെരിന്തൽമണ്ണ പൊലീസിൻ്റെ പിടിയിലായത്‌. സ്വർണം 3 ക്യാപ്സ്യൂൾ രൂപത്തിൽ ആക്കി ഒളിപ്പിച്ചാണ് വസിമുദ്ദീൻ ഗൾഫിൽ നിന്നും കൊണ്ടുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top