25 April Thursday

നെടുമ്പാശേരിയിൽ 94 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

നെടുമ്പാശേരി > നെടുമ്പാശേരി വിമാനത്താവളത്തിൽ തുടർച്ചയായി നാലാംദിവസവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണം പിടികൂടി. ഗൾഫ് മേഖലയിൽനിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്നായി 94 ലക്ഷം രൂപയുടെ 2219 ഗ്രാം സ്വർണമാണ്‌ പിടിച്ചെടുത്തത്‌. സ്വർണം കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

കുവൈത്തിൽനിന്ന്‌ ഇൻഡിഗോ വിമാനത്തിൽവന്ന കൊടുവള്ളി സ്വദേശി ജാംസുദീനിൽനിന്ന്‌ 1064 .06 ഗ്രാം സ്വർണവും ദുബായിൽനിന്ന്‌ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽവന്ന ആലപ്പുഴ സ്വദേശി ഷിഹാബിൽനിന്ന്‌ 1155 ഗ്രാം സ്വർണവുമാണ്‌ കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്‌തുവരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top