29 March Friday

സ്വര്‍ണപ്പണയത്തട്ടിപ്പ് : മലപ്പുറത്തെ യൂത്ത് കോൺ​ഗ്രസ് 
നേതാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023


കാഞ്ഞങ്ങാട്
മാറ്റുകുറഞ്ഞ സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ച കേസിൽ മലപ്പുറത്തെ യൂത്ത് കോൺ​ഗ്രസ് നേതാവ് പൊലീസ്‌ കസ്റ്റഡിയിൽ. ജില്ലാ യൂത്ത് കോൺ​ഗ്രസ് സെക്രട്ടറിയായിരുന്ന സുധീഷ് പൂക്കാട്ടിരിയെയാണ് ഹോസ്ദുർ​ഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കൗവ്വൽമാടത്തെ അനിൽകുമാർ, ഷറഫുദ്ദീൻ കള്ളാർ എന്നിവർ കാഞ്ഞങ്ങാട്ടെ ധനലക്ഷ്മി ഫിനാൻസിൽ 48.5 ​ഗ്രാം, 40.8 ​ഗ്രാം വീതം സ്വർണം പണയം വച്ചു. ഇത്‌ കാരറ്റ്‌ നന്നേ കുറഞ്ഞ സ്വർണമാണെന്ന്‌ പീന്നീട്‌ തെളി‍ഞ്ഞു. ഡിസംബർ 19ന് ധനകാര്യ സ്ഥാപനം പൊലീസിൽ പരാതി നൽകി. കോടതി ഉത്തരവ് മുഖേന ഇരുവരെയും അറസ്റ്റുചെയ്തു. സ്വർണം തന്നത്‌ യൂത്ത് കോൺ​ഗ്രസ് നേതാവ്‌  സുധീഷ് പൂക്കാട്ടിരിയാണെന്ന്‌ പ്രതികൾ മൊഴിനൽകി. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് തിങ്കളാഴ്ച സുധീഷിനെ മലപ്പുറത്തുനിന്ന്‌ കസ്‌റ്റഡിയിലെടുത്തത്‌. തുടർന്ന്‌ ഹോസ്ദുർ​ഗ് പൊലീസ്‌ സ്റ്റേഷനിൽ എത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top