25 April Thursday

കരിപ്പൂരിൽ രണ്ട് കിലോ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

അറസ്റ്റിലായ റാഷിക്, മുനീർ, പിടികൂടിയ വിദേശ കറൻസി

മലപ്പുറം> കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്‌റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക് (27), മലപ്പുറം അരീക്കോട് സ്വദേശി മുനീർ (27) എന്നിവരാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ്  ഉദ്യോഗസ്ഥർ യുവാക്കളിൽ നിന്ന് പിടികൂടിയത്. കേസിൽ കസ്‌റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരുകയാണ്.

ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെർബീൽ (26) ബാഗിനുള്ളിൽ ഒളിപ്പിച്ചു വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 2585 ഒമാൻ റിയാലും 1035 കുവൈത്തി ദിനാറും മതിയായ രേഖകളില്ലാത്തതിനാൽ കസ്‌റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഈ വർഷം ജനുവരി മുതൽ ഇതുവരെ 82 കേസുകളിലായി ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വർണം പിടികൂടിയതായി കസ്‌റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ഇതുകൂടാതെ 12 കേസുകളിലായി  വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശ കറൻസിയും ഈ കാലയളവിൽ എയർ കസ്‌റ്റംസ്‍ പിടികൂടിയിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top