18 September Thursday

ദുര്‍മരണം ഒഴിവാക്കാന്‍ മന്ത്രവാദ ചികിത്സ: പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കോഴിക്കോട് > മന്ത്രവാദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റില്‍. എടവണ്ണ സ്വദേശി ഷിജു (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ വീട്ടില്‍ ഇനി ഒരു ദുര്‍മരണം കൂടി നടക്കുമെന്നും അത് തടയാമെന്നും പറഞ്ഞാണ് വീട്ടിൽ മന്ത്രവാദം നടത്തിയത്. മന്ത്രവാദത്തിലൂടെ നേട്ടം ഉണ്ടാകുമെന്നും വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് മന്ത്രവാദം നടന്നത്. ഇതിനിടയിൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. സുഹൃത്ത് ചൈലന്‍ഡ് ലൈനിലും എടവണ്ണ പോലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top