18 December Thursday

നഗ്നതാ പ്രദര്‍ശനം: യുവാവ് സ്ഥിരം ശല്യക്കാരനെന്ന് പലരും പറഞ്ഞതായി നന്ദിത

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

കൊച്ചി> ബസില്‍ മോശമായി പെരുമാറുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവിനെക്കുറിച്ച് മറ്റ് ചിലരും തന്നോട് പറഞ്ഞതായി ദുരനുഭവം നേരിട്ട നന്ദിത.തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് വരികെയാണ് നന്ദിതയ്ക്ക് നേരെ മോശം പ്രവൃത്തി ഉണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിയില്‍ കോഴിക്കോട് സ്വദേശി സവാദ് റിമാന്‍ഡിലാണ്.
തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവതി സമൂഹമാധ്യമത്തില്‍ വീഡിയോയും പങ്കുവെച്ചിരുന്നു.

വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം, ഇയാള്‍ സ്ഥിരം ശല്യക്കാരനെന്ന് പലരും പറഞ്ഞതായി നന്ദിത വെളിപ്പെടുത്തുന്നു. ഇയാളില്‍ നിന്നും ഇത്തരം ദുരനുഭവം നേരിട്ട നിരവധി സ്ത്രീകള്‍ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു. ധൈര്യപൂര്‍വ്വം പ്രതികരിച്ചതിന് നിരവധി പേര്‍ പിന്തുണ അറിയിച്ചു.

ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈ മാറിയത്. സംഭവത്തില്‍ പ്രതികരിച്ച യുവതിക്ക് അഭിനന്ദന പ്രവാഹമാണ്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top