16 September Tuesday

കോൺഗ്രസ് നേതാവും കോവളം മുൻ എംഎൽഎയുമായ ജോർജ് മേഴ്‌സിയർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

തിരുവനന്തപുരം > കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എംഎല്‍എയുമായ ജോര്‍ജ് മേഴ്‌സിയര്‍(66) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 7.20 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: പ്രസന്ന, മക്കള്‍: അരുണ്‍ ജോര്‍ജ്, അനൂപ് ജോര്‍ജ്.

കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ് മേഴ്‌സിയറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top