25 April Thursday

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മാർ ജോർജ്‌ ആലഞ്ചേരിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

കൊച്ചി > പ്രതിസന്ധികളെ വെല്ലുവിളികളായി സ്വീകരിച്ച്‌ വിജയമാക്കി മാറ്റിയവരാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ  ശൈലജയുമെന്ന്‌‌ കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആരോഗ്യരംഗത്തെ മികച്ച സേവനങ്ങൾക്ക്‌ മന്ത്രി കെ കെ ശൈലജയെ കൊച്ചിയിൽ കെസിബിസി പഠനശിബിരത്തിൽ ആദരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് മന്ത്രി ശൈലജ. ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം. വികസനത്തിന്റെ സുപ്രധാന മേഖലയാണ്‌ ആരോഗ്യരംഗം. ഈ മേഖലയിൽ ക്രൈസിസ്‌ മാനേജ്‌മെന്റ്‌  നയങ്ങളാണ്‌ മന്ത്രി ശൈലജ നടപ്പാക്കിയത്‌. കോവിഡ് കാലത്ത് ഒരു രോഗിപോലും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ല. അടുത്തതവണ കേരളം ഭരിക്കുന്നത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചർ മതി’ –- കർദിനാൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top