23 April Tuesday

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല: മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻUpdated: Saturday Aug 13, 2022

തിരുവനന്തപുരം> സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്‌ പറഞ്ഞു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊതു യൂണിഫോം ഏർപ്പെടുത്തണമെന്നതിൽ സർക്കാരിന്‌ വാശിയില്ല. ഇത്‌ സർക്കാർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്‌.

ആൺ, -പെൺ വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന ആശയത്തിന്റെ പുറത്താണ് വിദ്യാലയങ്ങളിൽ ‘ജെൻഡർ ന്യൂട്രൽ' യൂണിഫോം എന്ന ആശയം വരുന്നത്. ഇക്കാര്യത്തിൽ പിടിഎയും സ്‌കൂൾ അധികൃതരും ഏകകണ്‌ഠമായി തീരുമാനമെടുത്ത്‌ അറിയിച്ചാൽ ആ സ്‌കൂളിൽ അത്‌ അനുവദിക്കണമോ എന്നത്‌ സർക്കാർ പരിശോധിച്ചാണ്‌ തീരുമാനമെടുക്കുക. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടും ചിലർ പ്രതിഷേധം ആവർത്തിക്കുന്നത്‌ തെറ്റിദ്ധാരണയുടെ ഫലമാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top