തിരുവനന്തപുരം> തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴി മാനവീയം വീഥിയിൽ 'ബഹുസ്വരം' ഗാന്ധി ജയന്തി ആഘോഷങ്ങൾ നടന്നു. മാനവീയം തെരുവിടം പ്രസിഡന്റ് വിനോദ് വൈശാഖി അധ്യക്ഷനായി ഗാന്ധി കവിതകൾ അവതരിപ്പിച്ചു. കെ ജി സൂരജ് ഗാന്ധി അനുസ്മരണം നടത്തി. അഡ്വ ശോഭന വി പി ജോർജ്ജ് സംസാരിച്ചു.
മാനവീയം മ്യൂസിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആര്യാ സുരേഷ് നവോത്ഥാന ഗീതങ്ങൾ ആലപിച്ചു. ചിത്രകാരരായ സുമേഷ് ബാല, അരവിന്ദ് സൂരി എന്നിവർ 'ഹേ റാം' , 'ഗാന്ധി' തുടങ്ങിയ പ്രമേയങ്ങളിൽ തത്സമയ ചിത്രരചന നടത്തി. ഗാന്ധി ചിത്രങ്ങൾ മാനവീയം വീഥിയിലെ പൊലീസ് എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥർ വിനോദ് വൈശാഖിയിൽ നിന്നും ഏറ്റുവാങ്ങി. ചിത്രങ്ങൾ എയ്‌ഡ് പോസ്റ്റിൽ പ്രദർശിപ്പിക്കും. ചിത്രകാരർക്ക് നടൻ ജിബിൻ ഗോപിനാഥ് ഉപഹാരങ്ങൾ സമ്മാനിച്ചു. വൈശാഖ് വി എസ് സ്വാഗതവും അഭിലാഷ് എസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..