03 July Thursday

ബന്ധുവിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവാവ്‌ വാഹനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

മൂവാറ്റുപുഴ> ബന്ധുവിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ ബൈക്ക് യാത്രികൻ കാറിടിച്ച് മരിച്ചു. പീരുമേട് പാമ്പനാർ വലിയവിളയിൽ മനോഹരന്റെ മകൻ അനന്തു(25)വാണ് മരിച്ചത്. അങ്കമാലിയിലെ സ്വകാര്യ ചാനൽ കമ്പനി ജീവനക്കാരനാണ്. എംസി റോഡിൽ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിക്ക് സമീപം തിങ്കളാഴ്ച രാത്രി പത്തിനായിരുന്നു അപകടം.

പെരുമ്പാവൂർ ഭാഗത്തു നിന്നും വാഴക്കുളത്തേക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. കാർ സമീപത്തെ കെട്ടിടത്തിൽ ഇടിച്ചാണ് നിന്നത്. ബൈക്ക് പൂർണ്ണമായി തകർന്നു. സംസ്കാരം നടത്തി. അമ്മ വിമല. ഏക സഹോദരി അനിത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top