08 December Friday

15 കോടിയുടെ വായ്‌പത്തട്ടിപ്പ്‌ : 
കോൺഗ്രസ്‌ നേതാക്കൾ പ്രതികളാകും

സി എ പ്രേമചന്ദ്രൻUpdated: Thursday Oct 5, 2023


തൃശൂർ
അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിൽനിന്ന്‌ വഴിവിട്ട്‌ നൽകിയ വായ്‌പയിലൂടെ 15 കോടി തട്ടിപ്പ്‌ നടത്തിയ  കേസിൽ  കോൺഗ്രസ്‌ നേതാക്കൾ പ്രതിക്കൂട്ടിലേക്ക്‌.  സഹകരണ മന്ത്രിയായിരുന്ന സി എൻ ബാലകൃഷ്ണന്റെ മരുമകനും  ബാങ്ക് പ്രസിഡന്റുമായിരുന്ന എം വി രാജേന്ദ്രൻ,  അടാട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായിരുന്ന ടി ആർ ജയചന്ദ്രൻ,  വി ഒ ചുമ്മാർ എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾക്കെതിരായാണ്‌  നടപടി. കോൺഗ്രസ്‌ ഭരിച്ച  തൃശൂർ ജില്ലാ പാഡി മാർക്കറ്റിങ്‌ ആൻഡ്‌ പ്രോസസിങ് സഹകരണ സംഘത്തിനാണ്‌  ചട്ടങ്ങൾ ലംഘിച്ച്‌ വായ്‌പ അനുവദിച്ചത്‌. പണം തിരിച്ചടയ്‌ക്കാത്തതിനാൽ ബാങ്കിന്‌ വൻ നഷ്ടം സംഭവിച്ചു.   ഇരു സംഘങ്ങളിലേയും ഭരണസമിതി അംഗങ്ങളായിരുന്ന കോൺഗ്രസ്‌ നേതാക്കൾക്കെതിരെയാണ്‌  വിജിലൻസ്‌ നടപടി തുടങ്ങുന്നത്‌. അക്കാലത്തെ അഡ്‌മിനിസ്ട്രേറ്റർ പി രാമചന്ദ്രനെതിരെയും  പ്രോസിക്യൂഷൻ നടപടിക്ക്‌   ഉത്തരവായി. 

നെല്ല്‌ സംഭരണത്തിന്റെ പേരിൽ  15 കോടിയിൽപ്പരം രൂപയാണ്‌ ചട്ടംലംഘിച്ച്‌ വായ്‌പ അനുവദിച്ചത്‌. പദവി ദുരുപയോഗം ചെയ്‌തും  ഗൂഢാലോചന നടത്തിയും  ധനം സമ്പാദിച്ചതായി  വിജിലൻസ്‌  അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇതേ ബാങ്കിൽ  കോൺഗ്രസ്‌ ഭരണകാലത്ത്‌ അനിൽ  അക്കരയുടെ കുടുംബത്തിന്റെ വായ്‌പയിൽ 25 ലക്ഷം വഴിവിട്ട്‌ ഇളവു നൽകിയതിന്റെ  രേഖകൾ  പുറത്തുവന്നിരുന്നു.  ഇക്കാര്യം അന്വേഷിക്കണമെന്നും സഹകാരികൾ പരാതി  നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top