20 April Saturday

ഇന്ധനവില : ഉമ്മൻചാണ്ടിയും യുഡിഎഫും പറയുന്നത് പെരുംനുണ : ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


തിരുവനന്തപുരം
ഇന്ധന നികുതിയിൽ യുഡിഎഫ്‌ സർക്കാർ ജനങ്ങൾക്ക്‌ വലിയ ആശ്വാസം നൽകിയെന്ന  അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും നേതാക്കളുടെയും അവകാശവാദം പെരുംനുണ. ‌അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോൾ നികുതി വർധിപ്പിച്ച്‌, ആനുകൂല്യം ഇല്ലാതാക്കുകയായിരുന്നു യുഡിഎഫ്‌ സർക്കാർ. അന്നതിന്‌ നേതൃത്വം കൊടുത്ത ഉമ്മൻചാണ്ടിയാണ്‌ ഇപ്പോൾ കല്ലുവച്ച നുണ പ്രചരിപ്പിക്കുന്നതെന്ന്‌ മുൻ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. വർധിപ്പിച്ച ഇന്ധനവിലയുടെ നികുതി നാലുതവണ വേണ്ടെന്നുവച്ച് 619.17 കോടി രൂപയുടെ ആശ്വാസം നൽകിയെന്നാണ്‌ ഉമ്മൻചാണ്ടിയുടെ വാദം‌. അദ്ദേഹം 13 തവണയാണ്‌ നികുതി കൂട്ടി ജനത്തെ കൊള്ളയടിച്ചത്‌. പെട്രോളിന്റെ സംസ്ഥാന നികുതി 2014 ആഗസ്‌തിൽ 26.21 ആയിരുന്നത്‌ ആറുമാസത്തിനുള്ളിൽ 31.8 ശതമാനമാക്കിയ മുഖ്യമന്ത്രിയാണ്‌ ഉമ്മൻചാണ്ടി.

യുഡിഎഫ് ഭരണമൊഴിയുമ്പോൾ പെട്രോൾ നികുതി 29.01ൽ നിന്ന് 31.8 ശതമാനമായി. പിന്നീട്‌ എൽഡിഎഫ് സർക്കാർ 2018 ജൂൺ ഒന്നിന്‌ പെട്രോൾ നികുതി 30.08 ശതമാനമാക്കി കുറച്ചു. യുഡിഎഫ് ഭരണമേൽക്കുമ്പോൾ 24.69 ശതമാനമായിരുന്ന  ഡീസൽ നികുതി അവസാനകാലത്ത്‌ 24.52 ശതമാനവും. എൽഡിഎഫ് സർക്കാരാണ് 2018 ജൂൺ ഒന്നിന്‌ ഇത് 22.76 ശതമാനമാക്കിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top