18 September Thursday

വീണ്ടും ഇന്ധനവില കൂട്ടി കൊള്ളയടി; പെട്രോളിന്‌ ഈ മാസം കൂട്ടിയത്‌ 5.20 രൂപ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

കൊച്ചി> രണ്ട്‌ ദിവസത്തെ  ഇടവേളക്ക്‌ ശേഷം വീണ്ടും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന്‌ 24 പൈസയും ഡീസലിന്‌ 16 പൈസയുമാണ്‌ കൂട്ടിയത്‌.

ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 93.33 രൂപയും ഡീസലിന്‌ 87.79 രൂപയുമായി. കൊച്ചിയിൽ പെട്രോളിന്‌ 91.61 രൂപയും ഡീസലിന്‌ 86.17 രൂപയുമാണ്‌. കോഴിക്കോട്‌ പെട്രോളിന്‌ 91.92 രൂപയും ഡീസലിന്‌ 86.46 രൂപയുമാണ്‌.

 ഫെബ്രുവരിയിൽ 17 തവണയാണ്‌ ഇന്ധന വില കൂട്ടിയത്‌. 19 ദിവസത്തിനുള്ളിൽ പെട്പൊളിന്‌ 5.20 വൂപയും ഡീസലിന്‌ 5.50 രൂപയുമാണ്‌ കൂട്ടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top