27 April Saturday

ഇന്ധനവില വർധന; സിപിഐ എം പ്രതിഷേധ ധര്‍ണ നാളെ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

തിരുവനന്തപുരം > ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നാളെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. രാവിലെ 10.00 മുതല്‍ വൈകീട്ട്‌ ആറ്‌ വരെയാണ്‌ ധർണ.

തിരുവനന്തപുരത്ത് എ വിജയരാഘവനും, ആനത്തലവട്ടം ആനന്ദനും, കൊല്ലത്ത് തോമസ് ഐസക്കും, തൊടുപുഴയില്‍ എം എം മണിയും, കോട്ടയത്ത് കെ ജെ തോമസും, പെരുമ്പാവൂരില്‍ എം സി ജോസഫൈനും, കണ്ണൂരില്‍ ഇ പി ജയരാജനും, പിലാത്തറയില്‍ പി കെ ശ്രീമതി ടീച്ചറും പങ്കെടുക്കും. മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top