20 April Saturday

ഇന്ധനവില വർധന: സിപിഐ എം ധർണ 23 ലേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021


തിരുവനന്തപുരം> ഇന്ധനവില വര്‍ദ്ധനവിനെതിരെ പാര്‍ടി കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്‌ മുന്നില്‍ നവംബര്‍ 16 ന്‌   നടത്താനിരുന്ന പ്രതിഷേധ ധർണ 23ലേക്ക്‌ മാറ്റി.

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ്‌ മാറ്റിവെച്ചത്‌.   23 ന്‌ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്‌ മുന്നില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ  പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നതാണ്‌.

ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര സന്നദ്ധപ്രവര്‍ത്തനത്തിന്‌ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top