23 April Tuesday

തമിഴ്‌നാട്ടിൽ ഇന്ധനവില കുറവെന്ന്‌ മനോരമയുടെ നുണപ്രചാരണം

സ്വന്തം ലേഖകൻUpdated: Monday Oct 11, 2021

തൃശൂർ > തമിഴ്‌നാട്ടിൽ കേരളത്തിലേക്കാൾ ഇന്ധനത്തിന്‌ മൂന്നുരൂപ കുറവാണെന്ന പച്ചക്കള്ളം ഒന്നാംപേജിൽ നിരത്തി മലയാള മനോരമ. ഞായറാഴ്‌‌ച തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ  ഡീസൽ ലിറ്ററിന്‌ 99.10യാണ്‌ ഈടാക്കിയത്‌. എറണാകുളത്ത്‌ ഡീസലിന്‌ 98.11 രൂപയാണ്‌. തമിഴ്‌നാട്ടിലെ പല ജില്ലകളിലും ഡീസലിന്‌ കേരളത്തിലേക്കാൾ കൂടുതൽ നിരക്ക്‌ ഈടാക്കുന്നുണ്ട്‌.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽനിന്ന്‌ ഞായറാഴ്‌ച പകൽ ഡീസൽ 
അടിച്ചതിന്റെ ബിൽ

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽനിന്ന്‌ ഞായറാഴ്‌ച പകൽ ഡീസൽ 
അടിച്ചതിന്റെ ബിൽ

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ 99.20 രൂപയാണ്‌. വെല്ലൂർ–- 98.79, കൃഷ്‌ണഗിരി–- 98.74, തേനി 98.59, ധർമപുരി –- 98.39 എന്നിങ്ങനെയാണ്‌ ഡീസൽ വില. അതേസമയം, ആലപ്പുഴ–- 98.11, കോട്ടയം–- 98.08, കോഴിക്കോട്‌–- 98.19,  തൃശൂർ 98.43 രൂപയാണ്‌ ഞായറാഴ്‌ച കേരളത്തിലെ വില. പെട്രോളിന്‌ ഒരുരൂപയിലേറെ വ്യത്യാസമാണ്‌ കേരളവും തമിഴ്‌നാടും തമ്മിലുള്ളത്‌. വിലക്കുറവായതിനാൽ കേരളത്തിൽനിന്നുള്ള സംസ്ഥാനാന്തര യാത്രക്കാരും ചരക്കു വാഹനങ്ങളും തമിഴ്‌നാട്ടിൽനിന്നാണ്‌ ഇന്ധനം നിറയ്‌ക്കുന്നതെന്ന്‌ തെറ്റായ വാർത്തയും നൽകി വാഹന ഉടമസ്ഥരെ മനോരമ ആശയക്കുഴപ്പത്തിലാക്കി.

നികുതി ഒഴിവാക്കിയതിനാൽ തമിഴ്‌നാട്ടിൽ പെട്രോളും ഡീസലും ലിറ്ററിന്‌ 65 രൂപയ്‌ക്ക്‌ ലഭിക്കുന്നുണ്ടെന്ന്‌ നവമാധ്യമങ്ങളിൽ വ്യാജപ്രചാരണം ശക്തമാണ്‌. ഇതിനിടെയാണ്‌ മനോരമയുടെ നുണ. കേന്ദ്രസർക്കാർ അനുദിനം ഇന്ധനവില വർധിപ്പിച്ച്‌ വാഹനയുടമകളെ വലയ്‌ക്കുന്നതിനിടെയാണ്‌ കള്ളവാർത്ത നൽകി മലയാള മനോരമ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top