24 April Wednesday

മൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്ന് ; ഫ്രാങ്കോ മുളയ്‌ക്കൽ കേസിൽ തിരിച്ചടിയായത്‌ മൊഴിയിലെ വൈരുധ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


ബലാത്സംഗ കേസിൽ ശിക്ഷിക്കാൻ ഇരയുടെ മൊഴി മതിയെന്നിരിക്കെ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കൽ കേസിൽ തിരിച്ചടിയായത്‌  മൊഴിയിലെ വൈരുധ്യങ്ങൾ. ഇര കൊടുത്ത മൊഴിയെ കോടതി പൂർണമായി വിശ്വാസത്തിലെടുത്തില്ല. 39 സാക്ഷികളിൽ ആരും കൂറുമാറിയില്ലെങ്കിലും കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തതായി അറിയാമെന്ന്‌ ആരും  മൊഴികൊടുത്തില്ല.  കന്യാസ്‌ത്രീക്കെതിരെ  നടപടി എടുത്തതാണ്‌ പരാതിക്ക്‌ ആധാരമെന്ന്‌ പ്രതിഭാഗം വാദിച്ചു. പരാതി കൊടുക്കാൻ നാലുവർഷം വൈകിയതും കോടതിയെ ബോധ്യപ്പെടുത്താനായില്ല. മൊഴിയെ സാധൂകരിക്കുന്ന ശക്തമായ  പ്രമാണങ്ങളോ, സാങ്കേതിക, ശാസ്‌ത്രീയ തെളിവുകളോ സാക്ഷിമൊഴികളോ  ഹാജരാക്കാനുമായില്ല.

ഇര കൊടുത്ത ആദ്യ പരാതിയിൽ ബലാത്സംഗ പരാമർശമില്ലാതിരുന്നതും പിന്നീട്‌ മൊഴിയിൽ 13 തവണ ബലാത്സംഗം ചെയ്‌തതായി പറഞ്ഞതും പ്രതിഭാഗം പ്രതിരോധത്തിന്‌ ഉപയോഗിച്ചു. പ്രതിയും ഇരയും തമ്മിൽ നടത്തിയ 10 ഇ മെയിൽ സന്ദേശങ്ങൾ അവർ  ആ സമയം കാത്തുസൂക്ഷിച്ചിരുന്ന  ഊഷ്‌മള ബന്ധത്തിന്‌ തെളിവായി ഹാജരാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top