24 April Wednesday

ഈശോ സഭാംഗം ഫാ. അടപ്പൂർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കോഴിക്കോട> എഴുത്തുകാരനും വാഗ്മിയുമായിരുന്ന  ഫാദര്‍ എ അടപ്പൂര്‍ (97)അന്തരിച്ചു. കോഴിക്കോട് വച്ചാണ് അന്ത്യം . ഈശോസഭ വൈദികനായിരുന്നു ഫാ. അടപ്പൂര്‍ ക്രിസ്തീയ വിശ്വാസങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ വൈദികനായിരുന്നു അദ്ദേഹം. റോമിലെ ഈശോസഭയുടെ കോര്‍ഡിനേറ്ററായിരുന്നു . സംസ്‌കാരം മാലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിൽ  തിങ്കളാഴ്ച മൂന്ന് മണിക്ക് നടക്കും.

1983 മുതൽ ഏഴുവർഷം ആംഗ്ലിക്കൻ-കത്തോലിക്ക രാജ്യാന്തര കമ്മിഷനിൽ അംഗമായിരുന്നു ഫാദർ അടപ്പൂർ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയാണ്.   1944 ൽ പതിനെട്ടാം വയസ്സിലാണ് അദ്ദേഹം  ഈശോസഭയിൽ ചേർന്നത്. 1959ൽ പൗരോഹിത്യം സ്വീകരിച്ചു. 1962 മുതൽ 66 വരെ വത്തിക്കാനോട് ചേർന്ന ജസ്വീറ്റ ജനറലിന്റെ കാര്യാലയത്തിലായിരുന്നു. ലാറ്റിൽ . ഇറ്റാലിയൻ, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകൾ അറിയാം. 

സഭാ പ്രസിദ്ധീകരണമായ ‘ സന്ദേശ’ത്തിലാണ് എഴുതിതുടങ്ങിയത്. സാഹിത്യത്തിനുള്ള എകെസിസി അവാർഡ്, ക്രിസ്‌ത്യൻ കൾച്ചറൽ ഫോറത്തിന്റെ ബെസ്‌റ്റ് ബുക്ക് അവാർഡ്, കെസിബിസി മാനവിക സാഹിത്യ അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top