19 September Friday

കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട്‌ കേസ്‌: പ്രധാനപ്രതിയടക്കം നാല്‌ പേർ പിടിയിലായതായി സൂചന

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

ആലപ്പുഴ> കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട്‌ കേസിലെ പ്രധാനപ്രതിയുൾപ്പെടെ നാല്‌ പേർ വാളയാറിൽ പിടിയിലാതായി സൂചന. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്‌ ഇവരെ വാളയാർ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. തുടർന്ന്‌ ചേദ്യം ചെയ്യുന്നതിനിടെയാണ്‌ ഇവർക്ക്‌ ആലപ്പുഴയിലെ കള്ളനോട്ട്‌ കേസുമായി ബന്ധമുള്ളതായി പൊലീസിന്‌ മനസിലായത്‌. പിടിയിലായതിൽ ഒരാൾ കേസിലെ പ്രധാനപ്രതിയും കൃഷി ഓഫീസറുടെ സുഹൃത്തും കളരിയാശാനുമായ ആളാണെന്നാണ്‌ വിവരം.

കൃഷി ഓഫീസർ ജിഷക്ക് കള്ളനോട്ടുകൾ നൽകിയത് ഇയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൃഷി ഓഫീസർ അറസ്‌റ്റിലായതിന്‌ പിന്നാലെ നാടുവിട്ട ഇയാൾക്ക്‌ അന്താരാഷ്ട്ര കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്‌. സംഘത്തെകുറിച്ചുളള കൂടുതൽ വിവരങ്ങൾ ഇയാളെ ചോദ്യം ചെയ്യുന്നതോടെ ലഭിക്കമെന്നും പൊലീസ്‌ കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top