19 March Tuesday

മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

വയനാട്> മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസ് (73) അന്തരിച്ചു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് നാലിന് സുൽത്താൻ ബത്തേരി ഇരുളം ഗീതാ ഗാർഡൻസ് വീട്ടുവളപ്പിൽ നടക്കും.

2001 മുതൽ അഞ്ച് വർഷക്കാലം തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ നിയമസഭാ മണ്ഡല അതിർത്തി പുനർ നിർണയ കമ്മീഷൻ അദ്ധ്യക്ഷനായും പ്രവർത്തിച്ചു. ജില്ലാ ജഡ്‌ജി, പൊലീസ് കംപ്ലെയ്‌ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. ആറ്റിങ്ങൽ നഗരസഭാ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായും മത്സരിച്ചിരുന്നു.

ഭാര്യ: സൂക്ഷ്‌മ മോഹൻദാസ്. മക്കൾ: മനു മോഹൻദാസ്, നീനു മോഹൻദാസ്. മരുമക്കൾ: ഇന്ദു, സേതു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top