26 April Friday

ആർഎസ്‌എസ്‌ മുൻ ശാഖാ മുഖ്യ ശിക്ഷക് എൻഐഎ പ്രോസിക്യൂട്ടർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

കൊച്ചി> ആർഎസ്‌എസ്‌ നേതാവിന്‌ എൻഐഎ കോടതിയിലെ പ്രോസിക്യൂട്ടർ പദവിയിൽ നിയമിച്ച്‌ കേന്ദ്രസർക്കാർ. ആർഎസ്‌എസ്‌ സജീവപ്രവർത്തകനും ജില്ലാ പ്രചാർ പ്രമുഖുമായ എസ് ശ്രീനാഥിനെയാണ്‌ പ്രോസിക്യൂട്ടറായി നിയമിച്ചത്‌. ആലുവ എസ്എൻപുരം സ്വദേശിയാണ്‌. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമസമരങ്ങളിലെ പ്രധാനിയാണ്‌.

ഹൈക്കോടതി കേന്ദ്രീകരിച്ചുള്ള ആർഎസ്എസ് അഭിഭാഷകരുടെ സംഘത്തെ നയിക്കുന്നതും ശ്രീനാഥാണ്‌. 2012ൽ ആർഎസ്എസ് ശാഖാ മുഖ്യ ശിക്ഷകായിരുന്നു. പിന്നീട് ആലുവ താലൂക്ക് കാര്യവാഹകായും സേവാഭാരതിയുടെ നേതൃത്വത്തിലും പ്രവർത്തിച്ചു. ആർഎസ്എസിന്റെ ആയുധ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന ചിത്രങ്ങളുൾപ്പെടെ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top