20 April Saturday

ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗം സിപിഐ എമ്മിൽ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022

പി ബി തമ്പിയെ എ എ റഹിം എം പി രക്തഹാരമാണിയിച്ച് സ്വീകരിക്കുന്നു

കടുത്തുരുത്തി> ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ കമ്മറ്റി അംഗവും നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജമണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയുമായിരുന്ന പി ബി തമ്പി സിപിഐ എമ്മിൽ ചേർന്നു. ബിജെപി കുറവിലങ്ങാട് മുൻ മണ്ഡലം സെക്രട്ടറി കെ സതീശൻ, ബി ജെ പി കല്ലറ മുൻ പഞ്ചായത്ത് സെക്രട്ടറി പി എം അനീഷ് കുമാർ എന്നിവരും ഇദ്ദേഹത്തോടൊപ്പം സിപിഐ എം സഹയാത്രികരായി.

കെ കെ ജോസഫ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ എ എ റഹിം എംപി ഇവരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ജെ ജോസഫ്, ജില്ലാ കമ്മറ്റി അംഗം പി വി സുനിൽ, ഏരിയാ സെക്രട്ടറി കെ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top