28 March Thursday

മലമ്പുഴയില്‍ വനത്തിലകപ്പെട്ട പൊലീസ് സംഘം സുരക്ഷിതര്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

പാലക്കാട്>  ലഹരിവസ്തുക്കള്‍ പിടികൂടാനുള്ള പരിശോധനയ്ക്കിടെ മലമ്പുഴ വാളയാര്‍ മേഖലയിലെ വനത്തില്‍ കുടുങ്ങിയ ഉദ്യോഗസ്ഥര്‍ സുരക്ഷിതര്‍. തങ്ങള്‍ സുരക്ഷിതരെന്ന് കാട്ടിലകപ്പെട്ട പൊലീസ് സംഘം അറിയിച്ചു. ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളില്‍ സംഘം തുടരുകയാണ്.

വ്യാഴാഴ്ച രാത്രിയില്‍ കനത്ത മഴയെ തുടര്‍ന്നാണ് 14 അംഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയത്. പാലക്കാട് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വനത്തിലെ പാറപ്പുറത്ത് സുരക്ഷിതമായ സ്ഥലത്ത് നിലയുറപ്പിക്കുകായായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top