19 April Friday

മൂന്ന് കുരുന്നുകളുമായി അമ്മ ഒരാഴ്ച ഏലത്തോട്ടത്തില്‍

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022

ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരും നാട്ടുകാരും ഏലത്തോട്ടത്തില്‍ അമ്മയെയും കുട്ടികളെയും കണ്ടെത്തിയപ്പോള്‍

കട്ടപ്പന>  വാഴവരയില്‍ അമ്മ ഏഴുവയസ്സില്‍ താഴെയുള്ള മൂന്ന് പെണ്‍മക്കളുമായി ഒരാഴ്ച രാത്രിയും പകലും ഏലത്തോട്ടത്തില്‍ കഴിഞ്ഞു. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുന്ന ഇവര്‍ ഒരാഴ്ചയായി കുട്ടികളെ പറമ്പില്‍ കിടത്തിയിട്ടാണ് പണിക്കുപോയത്.

പറമ്പില്‍ സാരി മറച്ചുകെട്ടിയാണ് ഇവര്‍ രാത്രി കിടന്നത്. അയല്‍വാസികളാണ് രാത്രിയില്‍ കുട്ടികളുടെ കരച്ചില്‍കേട്ട് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ചൈല്‍ഡ്ലൈന്‍ സെന്റര്‍ കോഓര്‍ഡിനേറ്റര്‍ പ്രിന്റോ മാത്യു, ഓഫീസര്‍ ജെസി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലെത്തി കുട്ടികളെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

 കട്ടപ്പന നഗരസഭ 34-ാം വാര്‍ഡ്കൗണ്‍സിലര്‍ ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് നാട്ടുകാരുടെ സഹായത്തോടെ വീടുവച്ച് കൊടുക്കാനും ധാരണയായി. ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഡിസിപിയുവിനും റിപ്പോര്‍ട്ട് കൊടുത്ത ശേഷം കുട്ടികളുടെ പഠനവും താമസവും സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ചൈല്‍ഡ്ലൈന്‍ അറിയിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top