19 April Friday

നാല്‌ കിലോയിലേറെ ഹെറോയിനുമായി കരിപ്പൂരിൽ വിദേശ വനിത പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

കോഴിക്കോട്‌ > നാല്‌ കിലോയിലേറെ ഹെറോയിനുമായി കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ വനിത പിടിയിൽ. വിപണിയിൽ 30 കോടി രൂപ വിലവരുന്ന ലഹരിമരുന്നുമായി ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ നിന്നെത്തിയ യുവതിയാണ്‌ ഡിആർഐയുടെ പിടിയിലായത്‌.

ഖത്തർ എയർവേസ്‌ വിമാനത്തിലാണ്‌ യുവതി എത്തിയത്‌. ഇവർ പുറത്തിറങ്ങുന്നതിന്‌ മുമ്പ്‌ തന്നെ നടത്തിയ പരിശോധനയിലാണ്‌ ലഹരി മരുന്ന്‌ കണ്ടെത്തിയത്‌. അന്വേഷണം പുരോഗമിക്കുന്നതായി ഡിആർഐ അറിയിച്ചു. ഒരു കിലോ ഹെറോയിന്‌ ഏകദേശം 7 കോടിരൂപയാണ്‌ വിപണിയിൽ മൂല്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top