26 April Friday

ഭക്ഷ്യവകുപ്പിന്റെ മിന്നൽ പരിശോധന ; കൊല്ലത്ത് ബോംബെ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പൂട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ബോംബെ മിഠായി ണ്ടാക്കുന്ന കേന്ദ്രത്തിൽ ഭക്ഷസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

കൊല്ലം> കൊല്ലം പുതിയകാവില്‍ അനധികൃത ബോംബെ മിഠായി കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ മിഠായി ഉല്‍പ്പാദിപ്പിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.നിരോധിത നിറങ്ങള്‍ ഉപയോഗിച്ചാണെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.ഈ കെട്ടിടം പൂട്ടി.



തഴപ്പായിക്ക് നിറം മുക്കുന്ന കളർ പൗഡർ ആണ് ഇവർ ബോംബെ മുട്ടായി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത് .ഇവിടെ നിർമ്മിക്കുന്ന മിട്ടായി കൊല്ലം ആലപ്പുഴ അഴീക്കൽ ബീച്ചുകളിലും ഉത്സവപ്പറമ്പുകളിലും സ്കൂളുകളുടെ മുൻപിലുമാണ്  25 ഓളം വരുന്ന തൊഴിലാളികൾ  വിറ്റഴിക്കുന്നത് . വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവർ ഇത് ഉണ്ടാക്കുന്നതും താമസിക്കുന്നതും. മിഠായി ഉണ്ടാക്കുന്നതിന് സമീപം ക്ലോസറ്റ് പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top