26 April Friday

ചൊവ്വാഴ്‌ച 20 ഹോട്ടലുകൾക്കെതിരെ നടപടി; ഒമ്പത്‌ ദിവസത്തിൽ 2183 പരിശോധനകൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

തിരുവനന്തപുരം> "നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാമ്പയിന്റെ ഭാഗമായി ചൊവ്വാഴ്‌ച‌ സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാവകുപ്പ്‌ നടത്തിയത്‌ 253 പരിശോധനകൾ. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകൾക്കെതിരെ നടപടിയെടുത്തു. 86 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം നശിപ്പിച്ചു. 26 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.

ഒമ്പതുദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. 201 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 717 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം നശിപ്പിച്ചു. 185 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6240 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിൽ 4169 പരിശോധനകളാണ്‌ നടത്തിയത്‌. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 521 സ്ഥാപനങ്ങളും പരിശോധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top