19 April Friday

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഭക്ഷ്യവിഷബാധ: അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

തൃശൂര്‍> ട്രെയിന്‍ യാത്രക്കിടയില്‍ ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സത്തേടി. നാല് കുട്ടികളുള്‍പ്പടെ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ  പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. മൂകാംബികയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്‌തിരുന്ന സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

 തിരുവനന്തപുരം സ്വദേശികളായ  ശ്രീകുട്ടി (29) ഇവരുടെ മകള്‍ ദിയ (4), ഒപ്പമുണ്ടായിരുന്ന അവന്തിക (9) നിരഞ്ജന (4), നിവേദ്യ (9) എന്നിവരെയാണ് ആശുപത്രില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. രാവിലെ ആശുപത്രി വിട്ടു.

  ഞായറാഴ്ച രാവിലെ  ഉടുപ്പിയില്‍ റസ്റ്റോറന്റില്‍  നിന്നാണ്   ഇവര്‍ ഭക്ഷണം കഴിച്ചത്. രാത്രി ഏഴരയോടെ റെയില്‍വേ സ്റ്റേഷനില്‍നിന്നും ഭക്ഷണം വാങ്ങി കഴിച്ചു. എട്ടരയോടെ ചര്‍ദി തുടങ്ങി.  ട്രെയിനില്‍ അസ്വസ്ഥത അനുഭവപ്പെട്ട സംഘത്തെ തൃശൂരില്‍ ഇറക്കി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top