19 April Friday

വയനാട്ടിൽ ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ച കുട്ടികളടക്കം 15 പേർ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

കൽപ്പറ്റ> കൽപ്പറ്റയിലെ ഹോട്ടലിൽനിന്ന് കുഴിമന്തിയും അൽഫാമും കഴിച്ച ഒരു കുടുംബത്തിലെ 15 ഓളം പേർക്ക്  ഭക്ഷ്യവിഷബാധ. ഞായറാഴ്ച രാത്രിയാണ് മുസല്ല ഹോട്ടലിൽനിന്നും കുട്ടികളടക്കമുള്ളവർ ഭക്ഷണം കഴിച്ചത്. വീട്ടിലെത്തിയതോടെ ചർദ്ദിയും വയറിളക്കവും തലവേദനയും അനുഭവപ്പെട്ടു.  തുടർന്ന് ചികിത്സ തേടുകയായിരുന്നു.

കുടുംബത്തിന്റെ പരാതിയിൽ ആരോഗ്യവകുപ്പ് ഹോട്ടലിൽനിന്നുതന്നെയാണോ  ഭക്ഷ്യവിഷബാധയുണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്. കോഴിക്കോട് , വയനാട് സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top