17 December Wednesday

കടൽ സംരക്ഷണ ശൃംഖല: മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജാഥയ്ക്ക് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രചാരണ കാൽനട ജാഥ കാഞ്ഞങ്ങാട് മീനാപ്പീസ്‌ കടപ്പുറത്ത്‌ സിഐടിയു 
സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ജാഥാ ലീഡർ പി പി ചിത്തരഞ്ജന്‌ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്> ‘കടൽ കടലിന്റെ മക്കൾക്ക് ’ മുദ്രാവാക്യമുയർത്തി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിക്കുന്ന കടൽ സംരക്ഷണ ശൃംഖലയുടെ പ്രചാരണാർഥമുള്ള  സംസ്ഥാന പ്രചാരണ കാൽനട ജാഥയ്‌ക്ക്‌ ഉജ്വല തുടക്കം. കടലും തീരവും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന കേന്ദ്ര നയത്തിനെതിരെ പോരാട്ട കാഹളം മുഴക്കിയുള്ള ജാഥ മീനാപ്പീസ്‌ കടപ്പുറത്ത്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎയ്‌ക്ക്‌  പതാക കൈമാറിയായിരുന്നു ഉദ്‌ഘാടനം.

ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ  കെ വി സുജാത എളമരം കരീം എംപിക്കും അഡ്വ. പി അപ്പുക്കുട്ടൻ ജാഥാ ലീഡർക്കും  ഉപഹാരം നൽകി. എഐടിയുസിയിൽനിന്ന്‌ രാജിവച്ച്‌  മത്സ്യത്തൊഴിലാളി ഫെഡറേഷൻ അംഗത്വം സ്വീകരിച്ച സുരേന്ദ്രൻ പുഞ്ചാവിയെ എളമരം കരീം എംപി സ്വീകരിച്ചു.
 സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, ജാഥാ വൈസ് ക്യാപ്റ്റന്മാരായ ടി മനോഹരൻ,  യു സൈനുദീൻ, മാനേജർ ക്ലൈനസ് റൊസാരിയോ, ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി സന്തോഷ് കുമാർ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം, സംസ്ഥാന കമ്മറ്റിയംഗം വി വി പ്രസന്നകുമാരി, സംഘാടക സമിതി ചെയർമാൻ  കെ രാജ്മോഹൻ, യൂണിയൻ ജില്ലാ പ്രസിഡന്റ് കാറ്റാടി കുമാരൻ എന്നിവർ സംസാരിച്ചു.

ജാഥ ഒക്ടോബർ 13ന് പൂന്തുറയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 16ന് വൈകിട്ട് അഞ്ചിനാണ്‌ കടൽ സംരക്ഷണ  ശൃംഖല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top