കാഞ്ഞങ്ങാട് > കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചിത്താരി കടപ്പുറം സ്വദേശി വേണു (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 മണിയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിൻ്റെ മൂന്നാം നിലയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
ഉടനെ സമീപവാസികൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ചിത്താരികടപ്പുറത്തെ പക്കീരൻ - കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മകൻ: വിഷ്ണു. സഹോദരങ്ങൾ: വിജയൻ, ശശി, സുനിത, സുലോചന, നാരായണി, ഓമന, പരേതയായ ശാരദ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..