24 April Wednesday

തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനിരുന്ന ബൈക്ക് ഷോറൂമിൽ തീപിടുത്തം: 32 ബൈക്കുകൾ കത്തി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 8, 2022

തിരുവനന്തപുരം > മുട്ടത്തറയിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ഷോറൂമിൽ തീപിടിത്തം. ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ഉണ്ടായ തീപ്പിടിത്തത്തിൽ കടയിലെ 32 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചതായാണ് വിവരം. ഫയർഫോഴ്‌സ് എത്തി തീ അണച്ചു.

ബൈപ്പാസ് വഴി പോകുന്ന യാത്രക്കാരാണ് കെട്ടിടത്തിൽ നിന്ന് പുകവരുന്നത് ആദ്യം കാണ്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഷോറൂമിനോട് ചേർന്ന് വീടുകളുണ്ടായിരുന്നുവെങ്കിലും ഫയർഫോഴ്‌സിന്റെ ഇടപെടലിൽ തീ അണക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top