26 April Friday

കെ കെ മഹേശന്റെ മരണം: വെള്ളാപ്പള്ളി ഒന്നാംപ്രതി; മാരാരിക്കുളം പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ആലപ്പുഴ> എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തിൽ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെ്തു. മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയുടെ മാനേജർ കെ എൽ അശോകനും കേസിൽ പ്രതികളാണ്. മഹേശന്റെ ആത്മഹത്യ കുറിപ്പിൽ ഇവർ മൂന്നുപേരുടെയും പേരുകൾ പരാമർശിച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശനെ 2020 ജൂലൈ 24നാണ് കണിച്ചുകുളങ്ങരയിലെ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് തട്ടിപ്പ്‌ കേസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ കൂടിയായ മഹേശനെ ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തിരുന്നു. അതിന്റെ അടുത്ത ദിവസം ഓഫീസിൽ തൂങ്ങി മരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഇവിടെ ചുവരിൽ ഒട്ടിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പും ഏതാനും കത്തുകളും പൊലീസിന്‌ ലഭിച്ചിരുന്നു.

വെള്ളാപ്പള്ളിക്കും കെഎൽ അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയൻ നേതാക്കൾക്കായി ജീവിതം ഹോമിക്കുന്നു എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ. മഹേശൻ മരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ നടേശനും ക്രൈംബ്രാഞ്ച്‌ സിഐക്കും എഴുതിയ കത്തുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top