27 April Saturday
70 വർഷ ചരിത്രത്തിലെ മികച്ച നേട്ടം

ലാഭം നാലിരട്ടിയാക്കി ഫിനാൻഷ്യൽ കോർപറേഷൻ

സ്വന്തം ലേഖകൻUpdated: Thursday Jun 8, 2023

തിരുവനന്തപുരം> സംസ്ഥാന ധനസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ലാഭത്തിൽ നാലിരട്ടി വർധന. 2021-–-22-ൽ 13.20 കോടി രൂപയായിരുന്നത്‌ 2022-–-23ൽ 50.19 കോടിയായി. വായ്‌പാ ആസ്‌തി 4750.71  കോടി രൂപയിൽനിന്ന്‌ 6529.40 കോടിയിൽ എത്തി. ആദ്യമായാണ്  5000 കോടി കടക്കുന്നത്. 70 വർഷത്തെ ചരിത്രത്തിലെ മികച്ച പ്രകടനം. 

പലിശ വരുമാനം 38.46 ശതമാനം വളർച്ചയിൽ- 543.64 കോടി രൂപയായി. മൊത്തവരുമാനം 518.17 കോടി രൂപയിൽനിന്ന്‌ മാർച്ച് 31ന്‌ 694.38 കോടിയിൽ എത്തി. നിഷ്‌ക്രിയ ആസ്തി മുൻവർഷത്തെ 3.27 ശതമാനത്തിൽനിന്ന് 3.11 ആയി താഴ്‌ന്നു. സംസ്ഥാന സർക്കാർ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചതോടെ മൂലധന പര്യാപ്തതാ അനുപാതം 22.41 ശതമാനത്തിൽനിന്ന്‌  25.58 ശതമാനമായി.

2022-–-23 സംരംഭക വർഷത്തിൽ 1.5 ലക്ഷം എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഫണ്ട് നൽകി. 3207.22 കോടിയാണ്‌ നൽകിയത്‌. എംഎസ്എംഇകൾക്ക് എട്ട്‌ ശതമാനംമുതൽ പലിശനിരക്കിലാണ്‌ വായ്പ. 49 സ്റ്റാർട്ടപ്പുകൾക്ക് ‘സ്റ്റാർട്ടപ്‌ കേരള’പദ്ധതിയിൽ 59.91 കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിൽ 2404 സംരംഭങ്ങൾക്ക്‌ അഞ്ചു ശതമാനം പലിശയ്‌ക്ക്‌ 472 കോടി രൂപ വായ്‌പ നൽകി. കൂടുതൽ വായ്പ നൽകാനായതും തിരിച്ചടവും കെഎഫ്‌സിയുടെ വായ്പാ ആസ്തി ഉയർത്താനും വരുമാന വർധനയ്‌ക്കും സഹായിച്ചെന്ന്‌ സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു. ഓഡിറ്റ് കണക്കുകൾ എല്ലാവർഷവും ആദ്യം പ്രസിദ്ധീകരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്‌ ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top