26 April Friday

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് സംസ്ഥാനതല തുടക്കം; തീർപ്പാക്കിയത് 23,000 ഫയലുകൾ- മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022

തിരുവനന്തപുരം> പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കം. പരീക്ഷാഭവനിൽ പൊതുവിദ്യാഭ്യാസ  മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്‌തു. ഫയലുകളുടെ വിനിമയവും  തീരുമാനവും ത്വരിതപ്പെടുത്താൻ  പദ്ധതി ആവിഷ്കരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസവകുപ്പിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസു മുതൽ ഡയറക്ടറേറ്റുതലം വരെ നിരവധി ഫയലുകൾ ഇനിയും തീരുമാനമാകാതെ നിലവിലുണ്ട്.  ഇതിനകം 23000 ഫയലുക തീർപ്പാക്കി.

 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 13,493 ഫയലുകൾ ശേഷിക്കുന്നതായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 24,786 ഫയലുകൾ ശേഷിക്കുന്നതായും  ഉപഡയറക്ടർമാർ അറിയിച്ചു. തുടർന്ന് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാതലത്തിൽ  അദാലത്തുകൾ നടത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 3,585 ഫയലുകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 12,371 ഫയലുകളും തീർപ്പാക്കി. വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ കാര്യാലയങ്ങളിലെ ഫയലുകൾ യഥാവിധി തീർപ്പാക്കുന്നതിന്‌ ജില്ലാ അദാലത്തുകൾ സംഘടിപ്പിക്കും.   

ഹയർ സെക്കൻഡറിയിലെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണമെടുത്ത്  മന്ത്രി

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ  യോഗം വിളിച്ച  പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടനുസരിച്ച് 6,839 ഫയലുകളാണ് തീർപ്പാകാതെ ഉള്ളത്. ഇതിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ  6330 ഫയലുകളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 509 ഫയലുകളും ആണുള്ളത്. ഇവ തീർപ്പാക്കാൻ ജൂലൈ ആദ്യവാരം ഫയൽ അദാലത്ത് നടത്താൻ തീരുമാനിച്ചു. ഡിജിഇ കെ ജീവൻബാബുവും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top