25 April Thursday

മദ്യപസംഘം തമ്മില്‍ വാക്കുതര്‍ക്കം; ഒരാള്‍ കുത്തേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

തൊടുപുഴ> മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തൊടുപുഴയ്ക്ക് സമീപം നാളിയാനി സ്വദേശി സാം ജോസഫാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സാമും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റൊരു സംഘവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സാമിന് കുത്തേല്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ സാം മരിച്ചു. കേസുമായി ബന്ധപ്പെട്ട് ജിതിന്‍ പത്രോസ്, ആഷിഖ് ജോര്‍ജ്, പ്രിയന്‍ പ്രേമന്‍ എന്നീ യുവാക്കള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top