കോവളം > തമിഴ്‌നാട് - ശ്രീലങ്ക ഫെറി സർവീസ് ട്രയൽ റണ്ണിനായി പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തടുപ്പിച്ചു. കൊച്ചിയിൽനിന്നും ശ്രീലങ്കയിലേക്ക് പുറപ്പെട്ട കപ്പലാണ് അടുപ്പിച്ചത്. ബുധൻ രാവിലെ കൊച്ചിയിൽനിന്ന് പുറപ്പെട്ട കപ്പൽ മോശം കാലാവസ്ഥയെ തുടർന്നാണ് വൈകിട്ട് അഞ്ചോടെ വിഴിഞ്ഞത്തെത്തിച്ചത്.
മുൻകൂട്ടി അറിയിച്ചതിനാൽ കപ്പൽ അടുപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നതായി പോർട്ട് പർസർ എസ് വിനുലാലും അസിസ്റ്റന്റ് പോർട്ട് കൺസർവേറ്റർ എം എസ് അജീഷും അറിയിച്ചു. കപ്പലിൽ നിലവിൽ യാത്രക്കാരില്ല, ഇന്ത്യക്കാരായ 14 ക്രൂവാണുള്ളത്. കപ്പൽ വ്യാഴം പുലർച്ചെ ശ്രീലങ്കയിലേക്ക് യാത്ര തിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..