19 April Friday

കുട്ടികൾക്ക്‌ ഏത് പ്രതിസന്ധിയും അധ്യാപകരോടും രക്ഷിതാക്കളോടും തുറന്നുപറയാനാകണം: വിദ്യാഭ്യാസമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

കൊച്ചി > ഏതു പ്രതിസന്ധി ഉണ്ടായാലും അത് തുറന്നുപറയാൻ കുഞ്ഞുങ്ങൾക്ക് കഴിയും വിധം ബന്ധം അധ്യാപകരും രക്ഷിതാക്കളും സൂക്ഷിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സൈബർ ലോകത്ത് ധാരാളം ചതിക്കുഴികളുണ്ട്‌. കുഞ്ഞുങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നത്‌ ജാഗ്രതയോടെ വേണം. അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യങ്ങൾ അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണമെന്നും മന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ വ്യക്തമാക്കി.  

തൃശ്ശൂരിൽ പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓൺലൈൻ  ഗെയിമുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ വന്നതിന്‌ പിന്നാലെയാണ്‌ മന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. കോവിഡ് മഹാമാരിക്കാലത്ത് മൊബൈൽ ഫോണും ഇന്റർനെറ്റ്‌ കണക്റ്റിവിറ്റിയുമൊക്കെ കുട്ടികൾക്ക് പ്രാപ്യമായ സാഹചര്യം ആണുള്ളത്. എന്നാൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിലാവണം ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾ കൈകാര്യം ചെയ്യാൻ. പ്രതിസന്ധികൾ തുറന്നുപറയാൻ കുഞ്ഞുങ്ങൾക്ക് കഴിയും വിധമുള്ള ബന്ധം അധ്യാപകരും രക്ഷിതാക്കളും സൂക്ഷിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നതായും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

തൃശ്ശൂരിൽ പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓൺലൈൻ ഗെയിമുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നത്. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് മനസിലാക്കുന്നത്. പോലീസ് അന്വേഷണത്തിലൂടെ നമുക്ക് കൂടുതൽ വസ്തുതകൾ മനസിലാക്കാം.
കോവിഡ് മഹാമാരിക്കാലത്ത് മൊബൈൽ ഫോണും ഇന്റർനെറ്റ്‌ കണക്റ്റിവിറ്റിയുമൊക്കെ കുട്ടികൾക്ക് പ്രാപ്യമായ സാഹചര്യം ആണുള്ളത്. എന്നാൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിലാവണം ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾ കൈകാര്യം ചെയ്യാൻ. സൈബർ ലോകത്ത് ധാരാളം ചതിക്കുഴികൾ ഉണ്ട്‌. വളരെ ജാഗ്രതയോടെ മാത്രമേ കുഞ്ഞുങ്ങളെ ഇന്റർനെറ്റ്‌ ലോകവുമായി ബന്ധിപ്പിക്കാവൂ. അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം. ഏതു പ്രതിസന്ധി ഉണ്ടായാലും അത് അധ്യാപകരോടും രക്ഷിതാക്കളോടും തുറന്നുപറയാൻ കുഞ്ഞുങ്ങൾക്ക് കഴിയും വിധമുള്ള ബന്ധം എപ്പോഴും സൂക്ഷിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top