03 December Sunday

അടൂരിൽ അച്ഛനും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

പത്തനംതിട്ട > അടൂർ ഏനാത്ത് അച്ഛനെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി.അലക്‌സ്(47), മൂത്തമകൻ മെല്‍വിന്‍ മാത്യു (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്യുവിന്റെ ഇളയ മകനാണ് മൃതദേ​ഹങ്ങൾ കണ്ടത്. തുടർന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.

മാത്യുവും രണ്ടുമക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മാത്യുവിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. മെൽവിന്റെ മൃതദേഹം കട്ടിലിലും മാത്യുവിന്റേത് തൂങ്ങിയ നിലയിലുമായിരുന്നു. മകനെ കൊന്നശേഷം മാത്യു ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top