19 April Friday

കർഷകസമരത്തിന്‌ ഒരാണ്ട്‌ ; മണ്ഡലം, ഏരിയ കേന്ദ്രങ്ങളിൽ ഇന്ന്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021


തിരുവനന്തപുരം  
രാജ്യതലസ്ഥാന മേഖലകളിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷകസമരം ഒരു വർഷം തികയുന്ന വെള്ളിയാഴ്‌ച  സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ മണ്ഡലം, ഏരിയ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ ധർണ സംഘടിപ്പിക്കും.

തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നിൽ ധർണ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും.കുറഞ്ഞ താങ്ങുവില (എംഎസ്‌പി) നിയമപരമാക്കുക, വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക, കർഷക സമരത്തിനിടെ ജീവത്യാഗംചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ ധർണ.  സമരത്തിൽ മുഴുവൻ കർഷകരും അണിനിരക്കണമെന്ന്‌ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാറും  സെക്രട്ടറി വത്സൻ പനോളിയും അഭ്യർഥിച്ചു.

കെഎസ്‌കെടിയു  ജനകീയ പ്രമേയം 
അവതരിപ്പിക്കും
കർഷകർക്ക്‌  ഐക്യദാർഢ്യം പ്രഖ്യാപിച്ചും കർഷകരുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടും വെള്ളിയാഴ്‌ച കെഎസ്‌കെടിയു ജനകീയ പ്രമേയം അവതരിപ്പിക്കും. വൈകിട്ട്‌ നാലിന്‌ വില്ലേജ്‌/ലോക്കൽ കേന്ദ്രങ്ങളിലാണ്‌  പ്രമേയം അവതരണം. ഡൽഹിയിൽ  സമരത്തിൽ പങ്കെടുത്തവരെ ആദരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top