11 December Monday

അങ്കമാലിയിൽ അച്ഛനും അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

അങ്കമാലി> കുറുമശ്ശേരിയിൽ ഗൃഹനാഥനും ഭാര്യയും 36 കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന്പേരെ  വീട്ടിനകത്ത് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകന്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

പാറക്കടവ് എൻഎസ്എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. വിദേശ ജോലി നൽകാമെന്ന് പറഞ്ഞ് ഷിബിൻ പലരിൽനിന്നും പണം വാങ്ങിയിരുന്നു. ഇത് എജൻറിന് കെെമാറിയെങ്കിലും ജോലി നൽകാൻ കഴിഞ്ഞില്ല. ഇതോടെ വൻ തുകയുടെ ബാധ്യത വന്നു. പണം നൽകിയവർക്ക് തിരിച്ചുനൽകാമെന്ന കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top