കേളകം > തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിക്കെതിരെ അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കേളകം അടക്കാത്തോട് സ്വദേശിയായ യൂത്ത് ലീഗ് ജില്ലാ നേതാവ് അബ്‌ദുൾ റഹിമാനെ (36) യാണ് കഴിഞ്ഞ ദിവസം രാത്രി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കേസിൽ രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കോണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ടി കെ ഷുക്കൂര്‍ , മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവദാസ് എന്നിവരാണ് അറസ്റ്റിലായത്. വ്യാജ അക്കൗണ്ട് സൃഷ്‌ടിച്ചവര്‍ക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചു. ഐടി ആക്‌ട് 67എ, ജനപ്രാതിനിധ്യ നിയമത്തിലെ 123 തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിക്കുകയും കമന്റ് ചെയ്യുകയും ചെയ്‌തതിനാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ശിവദാസ്, കോണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ടി കെ ഷുക്കൂര്‍ എന്നിവരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്. ശിവദാസ് യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും ഇപ്പോള്‍ കെടിഡിസി ജീവനക്കാരനുമാണ്. ഇവരുടെ ഫോണും ലാപ്പും പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..