കൊച്ചി > എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെതിരെ എഐസിസി അംഗവും മഹിളാ കോൺഗ്രസ് മുൻ അഖിലേന്ത്യ സെക്രട്ടറിയുമായ സിമ്മി റോസ്‌ബെൽ ജോൺ രംഗത്ത്. അശ്ലീല വിഡിയോ പ്രചാരണം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാവാത്ത സംഭവം എന്ന നിലയിലാണു ഞാൻ കാണുന്നത്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും സിമ്മി റോസ്‌ബെൽ വാർത്താലേഖകരോടു പറഞ്ഞു.
എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞതെന്നറിയില്ല; ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതും സൈബർ നിയമപ്രകാരം കുറ്റകരമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് ഒരിക്കലും പ്രതിപക്ഷനേതാവ് അത് പറയാൻ പാടില്ലാത്തതായിരുന്നു. സ്‌ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും വളരെ വേദനയോടെയാണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരം വീഡിയോ പ്രചാരണം കോൺഗ്രസ് സംസ്‌കാരമോ ശൈലിയോ അല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇതിനു പിന്നിൽ ആരായാലും ഏതു പാർടിയാണെങ്കിലും കർശന പടപടി വേണം.അങ്ങനെയുള്ളവരെ ഒരു പാർടിയിലും വച്ചുപൊറുപ്പിക്കാൻ പാടുള്ളതല്ല - സിമ്മി റോസ്‌ബെൽ ജോൺ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..