20 April Saturday

സമസ്തക്കെതിരെ നുണ വാർത്ത; മാപ്പ് പറഞ്ഞ് ലീഗ് മുഖപത്രം

പ്രത്യേക ലേഖകൻUpdated: Friday Jan 14, 2022

കോഴിക്കോട് > മുശാവറ യോഗവുമായി ബന്ധപ്പെട്ട് സമസ്തക്കും  ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരായ  വ്യാജ വാർത്തയിൽ മാപ്പിരന്ന്  മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. തെറ്റായ വാർത്തയിൽ ഖേദിക്കുന്നതായാണ് വിശദീകരണം. തെറ്റായ വാർത്ത നൽകിയ ചന്ദ്രിക ഓൺലൈനിലെ റിപ്പോർട്ടർക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.

10ന് കോഴിക്കോട്ട്‌ ചേർന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ  വിഭാഗം) കേന്ദ്ര മുശാവറ യോഗത്തെപ്പറ്റിയായിരുന്നു വാർത്ത.  ‘മുശാവറയിൽ ജിഫ്രി തങ്ങൾ ഒറ്റപ്പെട്ടു, ലീഗുമായി സമസ്ത ബന്ധം ശക്തമാക്കും’  എന്നായിരുന്നു വാർത്ത. ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയാവൺ നൽകിയ വാർത്ത ചന്ദ്രിക ഓൺലൈൻ ഏറ്റുപിടിക്കുകയായിരുന്നു.

ഇത് നിഷേധിച്ച്  ചന്ദ്രികയുടെയും മീഡിയാ വണ്ണിന്റെയും പേരെടുത്ത് പറഞ്ഞ് സമസ്‌ത വാർത്താക്കുറിപ്പിറക്കി. ഇതോടെ ചന്ദ്രികക്കെതിരെ ലീഗിനകത്തും സമസ്തയിലും എതിർപ്പ്‌ ശക്തമായി. ഇതോടെയാണ് മുഖം രക്ഷിക്കാൻ  മാപ്പിരന്ന്‌ ചന്ദ്രിക  പ്രസ്‌താവനയിറക്കിയിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top